ഹൃദയാഘാതം : ബഹ്റൈൻ പ്രവാസി നിര്യാതനായി

മനാമ : ഹൃദയാഘാതം മൂലം ബഹ്‌റൈൻ പ്രവാസി സാദിഖ് മുബാറഖ്് (53) നിര്യാതനായി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മനാമ ഷിഫ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു. തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ ഇദ്ദേഹം 12 വർഷമായി വിയ ക്ലൗഡ് എന്ന കന്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോവുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ റജബ്, മക്കൾ ജന്നത്തുൽ ഫിർദൗസ്, അബ്ദുറഹ്മാൻ, സഹോദരൻ അമീർ (ബഹ്‌റൈൻ).