ഇ. അഹമദ് ഒന്നാം ചരമവാർഷികം : ആംബുലൻസിന്റെ രണ്ടാം ഗഡു കൈമാറി
മനാമ : ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരണപ്പെട്ട മുസ്ലീം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഇ. അഹ്മദിന്റെ ഓർമ്മയ്ക്കായി കോഴിക്കോട് സി.എച്ച് സെന്ററിന് നൽകുന്ന അത്യാധുനിക ആംബുലൻസിന് വേണ്ടിയുള്ള ഫണ്ടിന്റെ രണ്ടാം ഗഡുവായ അഞ്ച് ലക്ഷം രൂപ സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ സെന്റർ പ്രസിഡണ്ട് കെ.പി കോയക്ക് ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ.പി. ഫൈസൽ വില്ല്യാപ്പള്ളി കൈമാറി.
ഇ. അഹ്മദ് സാഹിബിന്റ അനുസ്മരണാർത്ഥം ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവിലാണ് ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ആംബുലൻസ് വാങ്ങുന്നത്. ഫണ്ട് കൈമാറൽ ചടങ്ങിൽ സി.എച്ച് സെന്റർ മാനേജർ അബ്ദുൽ റഷീദ്, വൈസ് പ്രസിഡണ്ട് അഷ്‌റഫ്, ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ കണ്ടിതാഴ, കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ടിപ്‌ടോപ് ഉസ്മാൻ, ഇബ്രാഹിം പുറക്കാട്ടേരി, മുസ്തഫ മയ്യന്നൂർ, കെ.എം.സി.സി വടകര മണ്ധലം ട്രഷറർ കെ.കെ അഷ്‌റഫ്, ജില്ലാ പ്രവർത്തക സമിതി അംഗം സാദിഖ് മഠത്തിൽ, ഉമ്മർ കൊടുവള്ളി, സി.എച്ച് സെന്റർ വളണ്ടിയർ ഗഫൂർ ചീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
