സി­ത്ര സെ­ൻ­ട്രൽ മാ­ർ­ക്കറ്റ് ഗവർ­ണർ സന്ദർ­ശി­ച്ചു­


മനാമ : സിത്ര സെൻട്രൽ മാർക്കറ്റ് പുതുക്കിപ്പണിയാനുള്ള മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച്, ക്യാപ്പിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിസാം ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫ ഇന്നലെ മാർക്കറ്റ് സന്ദർശിച്ചു. ക്യാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ് ഡയറക്ടർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അഹ്മദ് അൽ ഖലീഫ, ക്യാപിറ്റൽ പോലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് അൽ ധവാദി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി മാർക്കറ്റ് പുതുക്കിപ്പണിയുമെന്ന് ഗവർണ്ണർ വ്യക്തമാക്കി. മാർക്കറ്റ് പുതുക്കിപ്പണിയാനുള്ള പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അദ്ധ്യക്ഷനായ മന്ത്രിസഭയുടെ തീരുമാനത്തെ ഗവർണർ പ്രശംസിക്കുകയും ചെയ്തു.

സന്ദർശന വേളയിൽ, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകതകൾ സംബന്ധിച്ച് സന്ദർശകരുടെയും വ്യാപാരികളുടെയും അഭിപ്രായവും ഷെയ്ഖ് ഹിസാം ആരാഞ്ഞു. തൊഴിൽ, മുനിസിപ്പൽ അഫയേഴ്സ്, നഗര നഗരവികസന മന്ത്രാലയം തയ്യാറാക്കിയ പദ്ധതികളും അദ്ദേഹം വിലയിരുത്തി. വ്യാപാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed