ബഹ്‌റൈൻ - സൗ­ദി­ ബന്ധങ്ങൾ കൂ­ടു­തൽ ശക്തി­പ്പെ­ടു­ത്തും


മനാമ : സൗദി അറേബ്യയിൽ നടക്കുന്ന കിങ് അബ്ദുൾ അസീസ് കാമൽ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഇന്നലെ പങ്കെടുത്തു. സൗദിയിലെ മോസ്‌കുകളുടെ കസ്റ്റോഡിയൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും ജനതയും തമ്മിലുള്ള ദീർഘമായ ബന്ധത്തെ ഇരു നേതാക്കളും പ്രകീർത്തിച്ചു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ദൃഢമാക്കാൻ സന്ദർശനങ്ങൾ സഹായിക്കുന്നതായി ഹമദ് രാജാവ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും കൂടുതൽ വളർച്ച കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കുമെന്നും ഹമദ് രാജാവ് പറഞ്ഞു. രാജ്യങ്ങൾ നേരിടുന്ന വിവിധ ഭീഷണികളും വെല്ലുവിളികളും നേരിടാനും രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും സംയുക്ത സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

സൗദി ദേശീയ ഗാനം ആലപിക്കുകയും ഖുർആൻ വാക്യങ്ങൾ പാരായണം ചെയ്യുകയും ചെയ്ത ശേഷം സൗദി രാജാവ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അൽ−മുജഹീം വിഭാഗത്തിൽ വിജയിക്കുള്ള അബ്ദുൾ അസീസ് കാമൽ റേസിംഗ് അവാർഡ് ചാരിറ്റി വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് റെപ്രസന്റേറ്റീവ് ഹെഡും യൂത്ത് ആന്റ് സ്പോർട്സ് ചെയർമാനും ബഹ്‌റൈൻ ഒളിന്പിക് കമ്മിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് സൗദിയിലെ മോസ്‌ഖുകളുടെ കസ്റ്റോഡിയൻ സമ്മാനിച്ചു. മറ്റ് വിജയികൾക്കുള്ള ട്രോഫികൾ സൗദി രാജാവ് സമ്മാനിച്ചു. ഫെസ്റ്റിവലിന് പിന്തുണ നൽകിയ സൗദി രാജാവിനെ ഷെയ്ഖ് നാസർ പ്രശംസിച്ചു. ഷെയ്ഖ് നാസറിന്റെ നേട്ടത്തെ ഹമദ് രാജാവ് അഭിനന്ദിച്ചു. കായിക വിനോദങ്ങൾ സംരക്ഷിക്കുന്നതിന് പ്രോത്സാഹനം നൽകുന്ന ഷെയ്ഖ് നാസറുടെ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

You might also like

  • Straight Forward

Most Viewed