എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ശ്രദ്ധേയമായി


മനാമ : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്‍റെ അനിവാര്യത വിളന്പരം ചെയ്ത് ബഹ്റൈനിലും എസ്.െക.എസ്.എസ്.എഫിന്‍റെ മനുഷ്യജാലിക നടന്നു. ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 61 കേന്ദ്രങ്ങളിലായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക സംഘടിപ്പിച്ചത്. 

മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മനുഷ്യജാലിക സമസ്തയുടെ ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദിൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ വൈവിധ്യങ്ങൾ നിലനിർത്തികൊണ്ട് തന്നെ മാനവ മൂല്യങ്ങൾ ഉയർത്തി പിടിച്ച് പരസ്പരം സ്നേഹവും സൗഹൃദവും കാത്ത് സൂക്ഷിച്ച് ജീവിക്കേണ്ട ആവശ്യകതകൾ അദ്ദേഹം വിവരിച്ചു. 

യുവ പണ്ധിതനും വാഗ്മിയുമായ ഫവാസ് ഹുദവി പട്ടിക്കാട് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്ക് ശക്തമായൊരു ഭരണ ഘടനയുണ്ട് എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനവും ആശ്വാസവുമാണെന്നും ഭരണമാറ്റങ്ങളിൽ പ്രതീക്ഷയർപ്പിക്കണമെന്നും, ആശങ്കകൾക്ക് പകരം പ്രത്യാശകളോടെ ജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്‍റെ പാരന്പര്യവും പൈതൃകവും ഓർമ്മപ്പെടുത്തി കൊണ്ടും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെ പറ്റി ബോധവത്കരിച്ചും, പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും ക്നാനനായ സഭ പ്രതിനിധി ഫാദർ ടിന്റോ എസ്.എം, അബ്ദുൽ വാഹിദ് (സമസ്ത ബഹ്റൈൻ), പ്രിൻസ് നടരാജൻ (ചെയർമാൻ, ഇന്ത്യൻ സ്കൂൾ), ബിനു കുന്നന്താനം (പ്രസിഡണ്ട്, ഒ.ഐ.സി.സി), ഫാസിൽ (ഐ.വൈസി.സി), ചെന്പൻ ജലാൽ (ഒ.ഐ.സി.സി), പ്രദീപ് പുറവങ്കര (മാനേജിങ് എഡിറ്റർ, 4 പി.എം ന്യൂസ്), വി.ആർ. സത്യദേവ് (ആർട്ടിസ്റ്റ്) എന്നിവർ‍ സംസാരിച്ചു. 

സ്നേഹ വർണ്ണങ്ങൾ എന്ന പേരിൽ നടന്ന ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശൗക്കത്തലി ഫൈസി, റബീഹ് ഫൈസി, മുഹമ്മദ് നിഹാൽ, ജസീർ, ഫെബിൻ മിത്സാഹ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed