ബഹ്‌റൈൻ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി


മനാമ : ഹൃദയാഘാതം മൂലം കാസഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി ശശിധര ഹോസ്ദുർഗ് (64 )ഇന്ന് പുലർച്ചെ ബഹ്‌റൈനിൽ നിര്യാതനായി. 28 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം ഗുദൈബിയയിലെ ആർട്ട് ഗാലറിയിലെ ജീവനക്കാരനാണ്.

ഭാര്യ ബബിത ബുദ്ധയ്യയിലെ സ്വകാര്യ കമ്പനിയിൽ അകൗണ്ടൻറ് ആണ്. മകൻ വിഗ്നേഷ് (പത്താം ക്ലാസ്) മകൾ കൃതി (എൽ.കെ.ജി) എന്നിവർ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed