ഐ.എം.സി­.സി­ റി­ഫ ഏരി­യാ­ കമ്മറ്റി­ നി­ലവിൽ‍ വന്നു­


റിഫ : ഐ.എം.സി.സി റിഫ ഏരിയാ കമ്മറ്റി പുതുതായി നിലവിൽ‍ വന്നു. നിസാർ‍ അഴിയൂർ‍ അദ്ധ്യക്ഷത വഹിച്ച രൂപീകരണ യോഗം ബഹ്‌റൈൻ ഐ.എം.സി.സി പ്രസിഡണ്ട് ജലീൽ‍ ഹാജി ഉദ്ഘാടനം ചെയ്തു.

നിസാർ‍ അഴിയൂർ‍ (പ്രസിഡണ്ട്), ശരീഫ് കൊടുവള്ളി, ഷബീർ‍ ആലംപാടി (വൈസ്പ്രസിഡണ്ട്). അബ്ദുൽ‍ഖാദർ‍ ആലംപാടി (ജനറൽ‍ സെക്രട്ടറി), റമീസ് മാരിയാട്, അബ്ദുൽ‍ റസാഖ് കാസർ‍ഗോഡ്‌ (സെക്രട്ടറിമാർ), ഹാഫിസ് തൈക്കണ്ടി (ട്രഷറർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

പാസ്പോർ‍ട്ടിന്‍റെ നിറം മാറ്റി പ്രവാസികൾ‍ക്കിടയിൽ‍ വിവേചനം വരുത്തി തീർ‍ക്കാനുള്ള കേന്ദ്രസർ‍ക്കാർ‍ നീക്കം ഉപേക്ഷിക്കണമെന്നും, ഇത്തരം നീക്കത്തിനെതിരായി മുഴുവൻ വിദേശ ഇന്ത്യക്കാരും ഒന്നിച്ച് നിന്ന് പോരാടണമെന്നും ഐ.എം.സി.സി യോഗം ആവശ്യപ്പെട്ടു. നാഷണൽ‍ കമ്മറ്റി ട്രഷറർ‍ പി.വി സിറാജ്, റിഷാദ് ചെങ്കള, ഹനീഫ സി ബി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed