ഓൺ­ലൈൻ ടാ­ക്സി­ സർ­വ്വീസ് ബഹ്‌റൈ­നി­ലും സജീ­വമാ­കു­ന്നു­


രാജീവ് വെള്ളിക്കോത്ത്

മനാമ: ബഹ്‌റൈനിൽ ഓൺലൈൻ ടാക്സി സർവ്വീസുകൾ സജീവമായി തുടങ്ങി. വിവിധ കന്പനികളുടെ ആഭിമുഖ്യത്തിലുള്ള ഓൺലൈൻ ടാക്സികൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറിവരികയാണ്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഊബർ ടാക്സിയാണ് ഇവയിൽ സജീവമായിരിക്കുന്നത്. 2014 മുതൽക്കാണ് ഊബർ ടാക്സി ബഹ്റൈനിൽ തുടങ്ങിയത്. ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള ഈ സർവ്വീസ് കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ തുടങ്ങിയ നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് നിത്യേന ഉപയോഗിച്ചുവരുന്നത്. 

നിരക്ക് കുറഞ്ഞതും ഉപഭോക്താക്കൾക്ക് വളരെ സൗകര്യപ്രദമായതും കൊണ്ടാണ് ഊബർ പെട്ടെന്ന് തന്നെ പ്രചാരം നേടിയത്. എല്ലാ ആളുകളും ഇപ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കാരണം ഈ സംവിധാനം വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയുന്നു. ഇന്ത്യയിൽ സ്വന്തമായി വാഹനങ്ങൾ ഉള്ള എല്ലാവർക്കും ഈ സംവിധാനത്തിൽ പങ്കാളികളാകാമെങ്കിലും രാജ്യത്തിന്റെ നിയമം അനുസരിച്ച് ബഹ്റൈനിൽ അംഗീകരിച്ച ടാക്സി കന്പനികൾക്ക് മാത്രമാണ് ഊബർ അനുവദനീയമായിട്ടുള്ളത്. എങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ടാക്സികളുടെ ലഭ്യത ഓൺലൈനിലൂടെ ഉറപ്പ് വരുത്താൻ കഴിയുന്നതും ആവശ്യപ്പെടുന്ന ട്രിപ്പിലേയ്ക്ക് ഡ്രൈവർക്ക് എത്തിച്ചേരാനുള്ള ദൂരവും സമയവും ചാർജ്ജും ഓൺലൈൻ വഴി കാണാമെന്നുള്ളത് കൊണ്ടും ഊബറിനെ പലരും തിരഞ്ഞെടുക്കുന്നു. മലയാളികൾ അടക്കമുള്ള നിരവധി ഡ്രൈവർമാർ ഊബറുമായി ബന്ധപ്പെടുത്തിയ കന്പനിയുടെ ഡ്രൈവർമാർ ആണെന്നുള്ളത് കൊണ്ട് നിരവധി മലയാളികൾ ഈ സൗകര്യം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ബഹ്‌റൈനിൽ കരീം എന്ന ആപ്പും ഓൺലൈൻ ടാക്സിയും സജീവമാണ്.

കാത്തിരിപ്പ് ഒഴിവാക്കി കൃത്യമായ തുകയ്ക്ക് സേവനം നൽകുന്ന വിശ്വസ്തരായ ഡ്രൈവർമാരാണ് ഓൺലൈൻ ടാക്സി സർവ്വീസുകളിൽ ജോലി ചെയ്യുന്നത് എന്നുള്ളതാണ് ഊബർ ടാക്സി സർവ്വീസുകളെ ഇത്രയും ജനപ്രിയമാക്കുന്നത്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നന്പറും ഡ്രൈവർമാരുടെ വിശദവിവരങ്ങളും യാത്രയ്ക്ക് കാലേക്കൂട്ടി ലഭിക്കുമെന്നതിനാൽ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഊബർ ടാക്സിയെ ആശ്രയിക്കുന്നുണ്ട്. വളരെ കുറഞ്ഞ നിരക്ക്, ഓടുന്ന ദൂരത്തിന് മാത്രം പണം... ഇതൊക്കെയാണ് ഇതിന്റെ ആകർ‍ഷണം. കേരളത്തിലെ അത്രയും കുറഞ്ഞ നിരക്ക് അല്ലെങ്കിൽ പോലും പരന്പരാഗത ടാക്‌സി, അനധികൃത ടാക്സി തുടങ്ങിയവയ്ക്ക് വെല്ലുവിളിയാണ് ഈ സർവ്വീസ്. കേരളത്തിൽ ലഭിച്ച സ്വീകാര്യത കൊണ്ട് തന്നെ ബഹ്‌റൈനിലും മലയാളികൾ ഈ സർവ്വീസിനോട് വളരെ അടുപ്പം കാട്ടിത്തുടങ്ങിയിട്ടുണ്ട്. ബഹ്‌റൈനൈൽ പ്രധാന നഗരങ്ങൾ വളരെ കുറഞ്ഞ അകലത്തിൽ ആയതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഉപഭോകതാക്കൾക്ക് സമീപം എത്തിച്ചേരുന്നതിന് ഓൺലൈൻ ടാക്സി സർവ്വീസുകൾക്കാകുന്നു എന്നൊരു മെച്ചവും കൂടി ഉണ്ട്.

ഊബറിലായാലും കരീം സർവ്വീസ് ആയാലും അതിൽ സഞ്ചരിക്കാൻ യാത്രക്കാർ പ്രത്യേകം മൊബൈൽ ആപ്പ് തുറക്കണം. പ്ലേ സ്റ്റോർ വഴിയാണ് ഊബറിന്റെ ആപ് ഡൗൺലോഡ് ചെയ്യേണ്ടത്. പിന്നീട് ആപ്ലിക്കേഷനിൽ പേര്, മൊബൈൽ നന്പർ, ഇ-മെയിൽ ഐഡി തുടങ്ങിയവ നൽ‍കി ഇത് പ്രവർ‍ത്തിപ്പിക്കണം. കഴിഞ്ഞ ദിവസം വരെ ക്രെഡിറ്റ് കാർഡ് വഴി മാത്രമേ ഊബറിന് പണം നൽകാൻ കഴിയുമായിരുന്നുവെങ്കിലും ഇന്നലെ മുതൽ ഊബറിൽ ക്യാഷ് സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. യാത്രയുടെ മുഴുവൻ വിശദാംശങ്ങളും ഇ-മെയിലിൽ ലഭിക്കും. യാത്രയ്ക്കിടെ െ്രെഡവറുടെ മോശമായ പെരുമാറ്റമോ മറ്റോ നിങ്ങളെ അലോസരപ്പെടുത്തിയാൽ, ആപ്ലിക്കേഷനിൽ ഫീഡ് ബാക്ക് ഭാഗത്ത് ഇത് രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടും മറ്റും െ്രെഡവറെ വിലയിരുത്താനുള്ള സൗകര്യവും ഇതോടൊപ്പം ആപ്ലിക്കേഷനിൽ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed