ശിവസേന എൻ.ഡി.എ വിട്ടു : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും
മുംബൈ : എൻ.ഡി.എയുമായുള്ള ദീർഘനാളത്തെ മുന്നണി ബന്ധം ശിവസേന അവസാനിപ്പിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സേനാ നേതൃത്വം അറിയിച്ചു. മുബൈയിൽ ചേർന്ന പാർട്ടി ദേശീയ നിർവ്വാഹകസമിതി യോഗമാണ് തീരുമാനം എടുത്തത്.
29 വർഷം നീണ്ട സഖ്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. ശിവസന നേതാവ് സഞ്ജയ് റാവത്താണ് പ്രമേയം യോഗത്തിൽ അവതരിപ്പിച്ചത്. പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി. കൂടാതെ, പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കാനും തീരുമാനിച്ചു. നാളുകളായി സഖ്യം വിടണമെന്ന അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കളെല്ലാം.

