യു.എ.ഇ എക്സ്ചേഞ്ച് സാദാത് സേവനത്തിന് മികച്ച പ്രതികരണം
മനാമ: മണി എക്സ്ചേഞ്ച് മേഖലയിലെ പ്രമുഖരായ യു.എ.ഇ എക്സ്ചേഞ്ചും ബഹ്റൈനിലെ പ്രമുഖ പേയ്ഡ് ഗേറ്റ്−വേ കന്പനിയായ സദാദും ചേർന്ന് ആരംഭിച്ച സഹകരണം ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകുന്നതായി യു.
എ.ഇ എക്സ്ചേഞ്ച് ജന
റൽ മാനേജറും, ബഹ്റൈൻ എക്സിക്യുട്ടീവ് ഡയറക്ടറുമായ വിനീഷ് കുമാർ അറിയിച്ചു.
മികച്ച പ്രതികരണമാണ് ഈ സേവനം നൽകുന്നതിലൂടെ തങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും അന്താരാഷ്ട്ര ആഭ്യന്തര പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഡിസംബർ ആദ്യ
വാരം ആരംഭിച്ച ഈ സേവനത്തിലൂടെ നാന്നൂറ് ദിനാർ വരെ അയ
ക്കാൻ സാധിക്കും. ക്യൂ നിൽക്കാതെ പ്രാദേശിക സേവന ദാതാക്കളുടെ ബില്ലുകൾ അടയ്ക്കാൻ സഹായിക്കുന്ന സദാദ് കിയോസ്കുകളിലാണ് യു.എ.ഇ എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള സൗകര്യം ഉള്ളത്. പരമാവധി സുരക്ഷയോടൊപ്പം എളുപ്പത്തിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എല്ലാ കിയോസ്കുകളും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് സ്പർശന സ്ക്രീനുകളിൽ ലളിതമായ ടാപ്പുകൾ ഉപയോഗിച്ച് ഏത് സമയത്തും പണം അയയ്ക്കാനാകും.
വിവ പ്രീപെയ്ഡ്, വിവ പോസ്റ്റ് പെയ്ഡ്, സെയ്ൻ പ്രീപെയ്ഡ്, സെയ്ൻ പോസ്റ്റ് പെയ്ഡ്, ബറ്റെൽകോ പ്രീപെയ്ഡ്−/പോസ്റ്റ്പെയ്ഡ്, വൈദ്യുതി, വാട്ടർ അതോറിട്ടി ബില്ലുകൾ എന്നിവ അടയ്ക്കാനുള്ള സേവങ്ങളും കിയോസ്കിൽ ലഭ്യമാണ്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊക്കെ ഇത്തരം കിയോസ്കുകൾ സദാദ് സ്ഥാപിച്ചിട്ടുണ്ടെന്നും, ഇതിലൂടെ തങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും വിനീഷ് കുമാർ പറഞ്ഞു.

