തമിഴ് ദിനാഘോഷങ്ങൾ വർണ്ണാഭമായി
മനാമ: ഇന്ത്യൻ സ്കൂളിലെ തമിഴ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇസാടൗൺ അങ്കണത്തിൽ പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ തമിഴ് ദിനാഘോഷ പരിപാടികൾ വർണ്ണാഭമായി. ഭാരതി തമിഴ് സംഘം സ്ഥാപകൻ മുഹമ്മദ് ഹുസൈൻ മാലിം മുഖ്യാതിഥിയായി. തുടർന്ന് നടന്ന ചടങ്ങിൽ തമിഴ് ഭാഷയുടെ പ്രാധാന്യത്തെയും, പൊങ്കൽ ദിനാഘോഷങ്ങളെ കുറിച്ചും ഇന്ത്യൻ സ്കൂൾ സ്കൂൾ ഇ.സി അംഗം പ്രേമലത എൻ.എസ് സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് മുന്നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് കലാമത്സരങ്ങൾ അരങ്ങേറി. ഭാരതി തമിഴ് സംഘം മുൻ പ്രസിഡണ്ട് അബ്ദുൾ ക്വായും, ഇന്ത്യൻ സ്കൂൾ പ്രധാനാദ്ധ്യാപകൻ വി.ആർ പളനി സ്വാമി, മറ്റ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

