സിത്രയിലും, ഹമദ് ടൗണിലും ട്രാഫിക് ഡിപാർട്ട്മെന്റ് ഓഫീസുകൾ തുറന്നു


മനാമ : സിത്രാ മാളിലും ഹമദ് ടൗണിലുമായി (17 മത് റൗണ്ട് എബൗട്ടിന് സമീപം) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രണ്ട് പുതിയ ശാഖകൾ തുറന്നു. ആഭ്യന്തരമന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ശാഖകൾ ഉദ്ഘാടനം ചെയ്തു. ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
 
സിത്രാ മാൾ ബ്രാഞ്ച് രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും ഹമദ് ടൗൺ ബ്രാഞ്ച് രാവിലെ 7.30 മുതൽ രാത്രി 9 വരെയും തുറന്ന് പ്രവർത്തിക്കും. ഉടമസ്ഥാവകാശം മാറ്റൽ, ലൈസൻസ് പുതുക്കൽ, പിഴകൾ അടയ്ക്കൽ എന്നിവ ഉൾപ്പെടെ എല്ലാ ട്രാഫിക് സേവനങ്ങളും ഈ രണ്ട് ശാഖകളിലും ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed