മ​മ​തയെ­ പ്ര​ശം​സി​­​ച്ച് മു​­​കേ​ഷ് അം​ബാ​­​നി­


കൊൽക്കത്ത : മമത ബാനർജിയെ പ്രശംസിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മമതയുടെ ഭരണത്തിൻകീഴിൽ വെസ്റ്റ് ബംഗാൾ ബെസ്റ്റ് ബംഗാൾ ആയെന്നായിരുന്നു ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവേ മുകേഷ് അംബാനിയുടെ പ്രശംസ.  കുറഞ്ഞ വളർച്ചാ നിരക്കിനോട് ബംഗാൾ വിട പറഞ്ഞുകഴിഞ്ഞു. ഇപ്പോൾ ബംഗാൾ കടുവയെപോലെ ഭാവിയെ നോക്കി ബംഗാൾ കുതിക്കുകയാണ്. ഇന്ന് സംസ്ഥാനം വ്യവസായ സൗഹൃദമാണ്.

മമതയുടെ നേതൃത്വത്തിൻ കീഴിൽ വെസ്റ്റ് ബംഗാൾ ബെസ്റ്റ് ബംഗാൾ ആയി− മുകേഷ് പറഞ്ഞു. പശ്ചിമ ബംഗാളിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ടെലികോം,പെട്രോളിയം റീട്ടെയ്ൽ ശൃംഖല വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണിത്. കൂടാതെ മൊബൈൽ, സെറ്റ് ടോപ് ബോക്സ് എന്നിവയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും പദ്ധതിലക്ഷ്യങ്ങളിലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed