ഫ്രണ്ട്സ് വനിതാവിഭാഗം : മുഹറഖ് ഏരിയക്ക് പുതിയ ഭാരവാഹികൾ
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം 2018-19 കാലയളവിൽ മുഹറഖ് ഏരിയക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജാസ്മിൻ നാസർ ഏരിയ ഓർഗനൈസറായും, ഷഹ്−നാസ് മജീദ് അസിസ്റ്റന്റ് ഓർഗനൈസറായും, ഹേബ ഷക്കീബ് പി.ആർ −മീഡിയ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. ഏരിയാ തിരഞ്ഞെടുപ്പിന് ഫ്രണ്ട്സ് ജന.സെക്രട്ടറി എം.എം സുബൈറും യൂണിറ്റ് തിരഞ്ഞെടുപ്പുകൾക്ക് പ്രസിഡണ്ട് ജമാൽ നദ്−വി ഇരിങ്ങൽ, സാജിദ സലീം, എ.എം ഷാനവാസ് എന്നിവരും നേതൃത്വം നൽകി.

