തൊ­ഴിൽ തർ­ക്കങ്ങളിൽ നി­യമ സഹാ­യം ഉറപ്പാ­ക്കും : കു­വൈ­ത്ത് മനു­ഷ്യാ­വകാ­ശ സൊ­സൈ­റ്റി­


കുവൈത്ത് സിറ്റി : രാജ്യത്ത്് തൊഴിൽ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾ അടക്കമുള്ള തൊഴിലാളികൾക്ക്  ആവശ്യമായ നിയമസഹായം ഉറപ്പാക്കുമെന്ന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി. പ്രതിമാസ ശന്പളം 100 ദിനാറിൽ കുറവുള്ളവർക്കാണ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട നിയമനടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് അഭിഭാഷക സേവനം സൗജന്യമായി ലഭ്യമാക്കുകയെന്ന് സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ അജ്മി വെളിപ്പെടുത്തി. 

തർക്കങ്ങളുടെ പേരിൽ കോടതിയെ സമീപിക്കുന്ന പലർക്കും കേസിന്റെ നൂലാമാലകളിൽ‌പ്പെട്ട് പണവും സമയവും നഷ്ടമാകുന്ന സാഹചര്യമുണ്ട്. കേസ് നടക്കുന്ന കാലയളവിൽ ഇഖാമാ കാലാവധി തീർന്നാൽ അത് പുതുക്കാൻ പറ്റാതെ നിയമലംഘകരായ താമസക്കാരായി മാറുന്ന അവസ്ഥയുമുണ്ട്. അത്തരക്കാർ പിടിയിലായാൽ നാടുകടത്തപ്പെടുന്നു. പലപ്പോഴും തുടർനടപടി സാധ്യമാകാതെ അവർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.  അത്തരം സാഹചര്യങ്ങൾ പരിഗണിച്ചാണ് നിയമസഹായം നൽകാൻ സൊസൈറ്റി തീരുമാനം.

മാൻ‌പവർ അതോറിറ്റിയിൽ നൽകുന്ന പരാതികളിൽ സംസാരിച്ചു തീർക്കാവുന്നവ അങ്ങനെ പരിഹരിക്കും. അല്ലാത്ത പരാതികൾ നിയമനടപടിക്ക് വിടുകയാണ് പതിവ്. ഇതേവരെ ലഭിച്ച 11,071 പരാതികളിൽ 6,936 എണ്ണം നിയമനടപടിക്ക് വിട്ടിട്ടുണ്ട്. മറ്റുള്ളവ പരിഹരിച്ചു.  ശന്പള കുടിശിക, മറ്റു സാന്പത്തിക ആനുകൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് പരാതികളിൽ ഏറെയുമെന്ന് മാൻ‌പവർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. സാമൂഹിക− തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെയാകും മനുഷ്യാവകാശ സൊസൈറ്റി പദ്ധതി നടപ്പാക്കുക.

ഇംഗ്ലിഷ്, ഫ്രഞ്ച്, ഹിന്ദി, അറബി, ഉർദു, ഫിലിപ്പിനോ ഭാഷകളിൽ സേവനമുണ്ടാകും. കേസുകൾ കൈകാര്യം ചെയ്യുന്നതിന് അഭിഭാഷകരുടെ പാനൽ രൂപീ‍‍‍‍‍‍‍‍കരിച്ചിട്ടുണ്ട്. ഈ വർഷം തന്നെ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സേവനം ആവശ്യമുള്ള തൊഴിലാളികൾ 22215150 എന്ന ഹോട്ട്‌ലൈൻ നന്പർ വഴി മനുഷ്യാ‍‍‍‍‍‍‍‍വകാശ സൊസൈറ്റിയെ ബന്ധപ്പെടാവുന്നതാണ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed