ഡോ­. ശശി­ തരൂ­രിന് ഒ.ഐ.സി­.സി­ സ്വീ­കരണം


മനാമ : ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയും, തിരുവനന്തപുരം ജില്ലാകമ്മിറ്റിയും സംയുക്തമായി ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ തിരുവനന്തപുരം എം.പി ഡോ. ശശി തരൂരിന് സ്വീകരണം നൽകി. കന്യാകുമാരിയിൽ നിന്നുള്ള കുളച്ചൽ സോറിസ് ആന്റണി, തിരുവനന്തപുരത്ത് നിന്നുള്ള ശ്രീകുമാർ നായർ എന്നിവർ ഡോ. ശശി തരൂർ എം.പിക്ക് സ്നേഹോപഹാരം നൽകി. തുടർന്ന് ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബിനു കുന്നന്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, നാഷണൽ കമ്മിറ്റി സെക്രട്ടറി ജവാദ് വക്കം എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം - കന്യാകുമാരി ജില്ലകളിൽ ഉണ്ടായ ഓഖി ദുരന്തത്തിൽ കാണാതായവരുടെയും, മരിച്ചവരുടെയും ബഹ്‌റൈനിലുള്ള കുടുംബങ്ങളെ കാണാനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനും സമ്മേളനം പ്രാധാന്യം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed