തീ­പി­ടു­ത്തത്തിൽ തമി­ഴ്നാട് സ്വദേ­ശി­യാ­യ വനി­ത മരണപ്പെ­ട്ടു­


മനാമ : ഇന്നലെ രാത്രി താമസ സ്ഥലത്ത് വെച്ച് വിളക്കിൽ നിന്നും തീ പിടിച്ച് തമിഴ്നാട് സ്വദേശിനി മാല അണ്ണാദുരൈ മരണപ്പെട്ടു. ഒടുവിൽ വിവരം ലഭിക്കുന്നത് വരെ ഭർത്താവ് കാളിമുത്തുവിനെ അതീവഗുരുതര അവസ്ഥയിൽ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മിമിസൽ സ്വദേശികളാണ് ഇരുവരും. 

കഴിഞ്ഞ ഇരുപത് വർ‍ഷമായി മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിച്ച് വരികയായിരുന്നു ഇവർ. നാട്ടിൽ നിന്നും കൊണ്ട് വന്ന പടക്കത്തിലേയ്ക്ക് തീ പടർന്ന് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്. ആശുപത്രിയിൽ കൊണ്ട് പോകുന്നതിന് മുന്പ് തന്നെ മാല മരണപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ഭർത്താവ് കാളിമുത്തുവിനെ ഉടനെ സൽമാനിയയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്ത മകൻ യുകെയിൽ ഉപരിപഠനം നടത്തുന്നു. രണ്ടാമത്തെ മകൻ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ‍ വിദ്യാർ‍ത്ഥിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed