ടയറിൽ കാറ്റടിക്കാൻ ഇനി അഞ്ഞൂറ് ഫിൽസ്
മനാമ: ബഹ്റൈനിലെ പെട്രോൾ േസ്റ്റഷനുകളിൽ ടയറിൽ കാറ്റ് നിറയ്ക്കുന്നതിന് പലരും അഞ്ഞൂറ് ഫിൽസ് ചാർജ്ജ് ഈടാക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്. മുൻപ് സൗജന്യമായാണ് ഇവിടെ കാറ്റ് നിറച്ചിരുന്നത്. പെട്രോളിന്റെ വില വർദ്ധിച്ചതിനെ തുടർന്നാണ് ടയറിൽ കാറ്റ് നിറയ്ക്കുന്നതിന് 500 ഫിൽസ് ഈടാക്കുന്നതെന്ന് ചില പെട്രോൾ േസ്റ്റഷനിലെ ജീവനക്കാർ പറയുന്നത്. പെട്രോൾ േസ്റ്റഷന് പുറമേ ഗ്യാരേജുകളിലും സൗജന്യമായിട്ടായിരുന്നു മുന്പ് ടയറുകളിൽ കാറ്റ് നിറച്ചിരുന്നത്. ഇവിടെ ഉപഭോക്താവിന് താത്പര്യമുണ്ടെങ്കിൽ പണം നൽകാമെന്ന രീതിയായിരുന്നു. പെട്രോൾ േസ്റ്റഷനുകളിൽ ചാർജ്ജ് ഈടാക്കൽ ആരംഭിച്ചതോടെ ഗ്യാരേജുകളും ഇത് പിന്തുടരാനാണ് സാധ്യത.

