പോ­ലീസ് തന്നെ­ ഏറ്റു­മു­ട്ടലി­ലൂ­ടെ­ കൊ­ലപ്പെ­ടു­ത്താൻ ശ്രമി­ക്കു­ന്നതാ­യി­ തൊ­ഗാ­ഡി­യ


അഹമ്മദാബാദ് : ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാൻ‍, ഗുജറാത്ത് സർ‍ക്കാരുകൾ‍ക്കെതിരെ ആഞ്ഞടിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് പ്രവീൺ തൊഗാഡിയ. കഴിഞ്ഞ ദിവസം വൈകുന്നേരം തൊഗാഡിയയെ കാണാതാവുകയും മണിക്കൂറുകൾ‍ക്ക് ശേഷം അബോധാവസ്ഥയിൽ‍ കണ്ടെത്തുകയും ചെയ്തിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്നു കാര്യങ്ങൾ വിശദീകരിക്കാൻ തൊഗാഡിയ തന്നെ നേരിട്ടു മാധ്യമങ്ങൾക്ക് മുന്പിലെത്തുകയായിരുന്നു. ഡ്രിപ്പ് കൈയിൽ കുത്തി, വീൽചെയറിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ തൊഗാഡിയ വികാരഭരിതനായാണ് സംസാരിച്ചത്.

2002ൽ‍ രാജസ്ഥാനിലെ ഗംഗാപൂരിൽ‍ നിരോധനാജ്‍ഞ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ച കേസിലാണ് പ്രവീൺ തൊഗാഡിയയെ അറസ്റ്റ് ചെയ്യാനായി രാജസ്ഥാൻ പോലീസ് എത്തിയത്. എന്നാൽ‍ രാജസ്ഥാൻ പോലീസ് എത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാനാണെന്ന വിവരം ലഭിച്ചതിനെ തുടർ‍ന്ന് താൻ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രവീൺ തൊഗാഡിയ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായാണ് ഗുജറാത്ത്, രാജസ്ഥാൻ പോലീസ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം രാവിലെ വി.എച്ച്.പി അന്താരാഷ്ട്ര തലവനെ കാണാതാകുകയും അബോധാവസ്ഥയിൽ‍ അഹമ്മദാബാദിലെ ഷഹിബൗഗിൽ‍ വൈകീട്ട് കണ്ടെത്തുകയും ചെയ്തിരുന്നു. ഷുഗർ‍ കുറഞ്ഞതിനെ തുടർ‍ന്ന് അബോധാവസ്ഥയിൽ‍ ആയ തൊഗാഡിയയെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചെന്ന് ആയിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ‍ ഇന്നലെ രാവിലെ മുതൽ‍ തൊഗാഡിയയെ കാണാനില്ലെന്ന് പരാതി കൊടുത്ത വി.എച്ച്.പി ഒരു കേസിൽ‍ തൊഗാഡിയയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് പറയുന്നത്. എന്നാൽ‍ തൊഗാഡിയയുടെ അപ്രത്യക്ഷമാകൽ‍ കൂടുതൽ‍ നിഗൂഢമാക്കിക്കൊണ്ട് ലോക്കൽ‍ പോലീസോ രാജസ്ഥാൻ‍ പോലീസോ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

നരേന്ദ്ര മോദിയും പ്രവീൺ തൊഗാഡിയയും പരസ്പരം ഇപ്പോൾ ഇടഞ്ഞ് നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചില ബി.ജെ.പി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ തൊഗാഡിയ ശ്രമിച്ചതായി നരേന്ദ്ര മോദി തെളിവുകൾ സഹിതം ആർ.എസ്.എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്, വി.എച്ച്.പി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നു തൊഗാഡിയയെ നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed