കെ.എം.സി.സി ബഹ്റൈൻ ജിദാലി ഏരിയാ കമ്മിറ്റി ദശവാർഷിക സമാപന സമ്മേളനം ജനുവരി 19ന്
മനാമ: ബഹ്റൈൻ കെ.എം.സി.സി ജിദാലി ഏരിയാ കമ്മിറ്റിയുടെ ദശവാർഷികാഘോഷ സമാപന സമ്മേളനം ജനുവരി 19ന് വൈകീട്ട് 6:30ന് ഇസാടൗൺ ഇന്ത്യൻ സ്ക്കൂളിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും.
സമാപന സമ്മേളനത്തോടനുബന്ധിച്ച് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സ്റ്റുഡൻസ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ ഏരിയാ ദഫ് ടീമുകളെ പങ്കെടുപ്പിച്ച് ദഫ് പ്രദർശനം, വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ തട്ടുകട, സിറ്റി ഒപ്റ്റിക്കൽ ജിദാലിയുടെ സഹകരണത്തോടെയുള്ള കണ്ണ് പരിശോധനാ ക്യാന്പ് എന്നിവ സംഘടിപ്പിക്കും. ബ
ഹ്റൈൻ കെ.എം.സി.സി നേതാക്കളും മറ്റ് മത സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും സമ്മേളനത്തിൽ സംന്പന്ധിക്കുമെന്നും, പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന ജന:സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ, ഏരിയാ പ്രസിഡണ്ട് സലീഖ് വില്യാപ്പള്ളി ജന:സെക്രട്ടറി തസ്ലീം ദേളി, കൺവീനർ ശിഹാബ് നിലന്പൂർ, ഭാരവാഹികളായ മുസ്തഫാ പെരിങ്ങാ പുറത്ത്, ഹമീദ് കൊടശ്ശേരി, കാലിദ് കാഞ്ഞിരായിൽ, റഷീദ് പുത്തൻചിറ, സജീർ വണ്ടൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കടുത്തു.

