പ്രത്യേക ഓഫറുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
മനാമ: ബഹ്റൈനിൽ നിന്നും കേരളത്തിലേയ്ക്ക് പോകാൻ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഓഫർ. ജനുവരി 15 മുതൽ 20 വരെയുള്ള തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാവുക. ജനുവരി 15 മുതൽ മാർച്ച് 15 വരെയുള്ള മൂന്ന് മാസത്തെ കാലയളവിൽ കോഴിക്കോട്, കൊച്ചി, മംഗലൂരു എന്നിവിടങ്ങളിലേയ്ക്കുള്ള ടിക്കറ്റിന് 51 ദിനാർ മുതൽ 62 ദിനാർ വരെയുള്ള കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഈടാക്കുന്നത്. 30 കിലോയുടെ സാധന സാമഗ്രിഹികൾ സൗജന്യമായി കൊണ്ട് പോകാം. കൂടാതെ അധികം വരുന്ന അഞ്ച് കിലോയ്ക്ക് 8 ദിനാറും, പത്ത് കിലോയ്ക്ക് 16 ദിനാറും നൽകിയാൽ മതി.

