രക്തദാന ക്യാന്പ് ജനുവരി 19ന്
മനാമ: ബഹ്റൈനിലെ സാമൂഹിക സേവന സംഘടനയായ പ്രതീക്ഷ ബഹ്റൈൻ ജനുവരി 19ന് (വെള്ളിയാഴ്ച്ച) രാവിലെ 7 മണി മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി അസ്ക്കർ പൂഴിത്തല അറിയിച്ചു.
പ്രതീക്ഷ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കാളികളാകും. വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രതീക്ഷ ബഹ്റിന്റെ രണ്ടാമത്തെ രക്തദാന ക്യാന്പാണ് നടക്കുന്നത്. രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഷ്ക്കർ (33640954), മുജീബ് (33105123), രാജീവ് (33099976) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

