സ്കൂൾ, ചൈ­ൽ­ഡ് കെ­യർ എക്സ്പോ­ ജനു­വരി­ 18 മു­തൽ 20 വരെ­


മനാമ : ബഹ്‌റൈൻ സ്കൂൾ, ചൈൽഡ് കെയർ എക്സ്പോ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ജനുവരി 18 മുതൽ 20 വരെ നടക്കും. കുട്ടികളുടെയും മാതാപിതാക്കൾക്കും വിനോദ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന എക്സ്പോയുടെ നാലാം പതിപ്പിന് ഗ്രോവി ഇവന്റ്സ് ആണ് ആതിഥ്യമരുളുന്നത്.

മുൻ എഡിഷനുകളുടെ വിജയത്തിന് ശേഷം എക്സ്പോയുടെ ഒരു വലിയ പതിപ്പാണ് ഇത്തവണ ഒരുക്കുന്നത്. രക്ഷിതാക്കൾക്ക് അനുയോജ്യമായ സ്കൂൾ, നഴ്സറി, പ്രീ−സ്കൂൾ കിൻഡർ ഗാർട്ടൻ എന്നിവ കണ്ടെത്തുന്നതിന് എക്സ്പോ സഹായിക്കും. ഇൻഷൂറൻസ് കന്പനികൾ, ബാങ്കുകൾ എന്നിവയും എക്സ്പോയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഡയറക്ടർ ഹബീബ് അൽ മർസൂഖ് പറഞ്ഞു. സ്പെഷ്യൽ കെയർ ആവശ്യമുള്ള കുട്ടികൾ, ശിശു വികസന കേന്ദ്രങ്ങൾ, യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, ജീവിതരീതികൾ, മികച്ച കുടുംബ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ കണ്ടെത്താനുള്ള സൗകര്യവും എക്സ്പോയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിശുക്കൾക്കായി ഒരു സോഫ്റ്റ് പ്ലേ ഏരിയയും കുട്ടികൾക്കായി ഒരു റോബോട്ടിക്സ് പ്ലേ ഏരിയയും എക്സ്പോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഫുട്ബോൾ റോബോട്ടിക്സ് മത്സരങ്ങളിൽ പങ്കെടുക്കാം. കൂടാതെ 7 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് അവർ ഉണ്ടാക്കിയ വസ്തുക്കൾ വിൽക്കാനുള്ള ചിൽഡ്രൻസ് മാർക്കറ്റും എക്സ്പോ സെന്ററിൽ ഉണ്ടാകും. രാജ്യത്ത് ലഭ്യമായിട്ടുള്ള സേവനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും കുടുംബാംഗങ്ങൾക്കുള്ള ഏറ്റവും മികച്ച ഓഫറുകൾ തിരഞ്ഞെടുക്കുന്നതിനും എല്ലാ മാതാപിതാക്കളെയും ക്ഷണിക്കുന്നതായും അൽ മർസൂഖ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed