പ്രിൻസ് ആന്റ് പ്രിൻസെസ് -2018 മത്സരവുമായി ഇന്ത്യൻ ക്ലബ്
മനാമ : ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വാല്യൂ ലൈൻ പ്രിൻസ് ആന്റ് പ്രിൻസെസ് കോണ്ടെസ്റ്റ്-2018 ഈ മാസം 25ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം സംഘടിപ്പിക്കുക. അഞ്ച് വയസ് മുതൽ ഏഴ് വയസ് വരെയും, എട്ട് വയസ് മുതൽ പത്ത് വയസ് വരെയും, പതിനൊന്ന് വയസ് മുതൽ പതിനാല് വയസ് വരെയുമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് മത്സരം. മത്സരത്തിലേയ്ക്കുള്ള ഓഡിഷൻ ജനുവരി 22ന് ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 21 ആണ്. പ്രവേശന ഫോം ഇന്ത്യൻ ക്ലബ് റിസപ്ഷനിൽ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 36433552 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

