‘സ്വർഗീയ കാഹളം 2018’ ജനുവരി 12ന്
മനാമ: സെന്റ് പോൾ മാർത്തോമ്മ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഗാന ശുശ്രുഷ സ്വർഗീയ കാഹളം −2018 ഈ മാസം 12ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവും, ഗായകനുമായ ജോസി പുല്ലാടും സംഘവും നയിക്കുന്ന ഗാനശുശ്രുഷ കെ.സി.എയുടെ വി.കെ.എൽ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറ് മണി മുതൽ അരങ്ങേറും.
2006 മുതലാണ് മലങ്കര സുറിയാനി സഭയുടെ ശാഖയായ ‘ഇടവക മിഷൻ’ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചത്.

