സി.ബി.എ-ബി.ഒ.സി ഇന്റർ സ്‌കൂൾ ക്രിക്കറ്റ്; ഇന്ത്യൻ സ്‌കൂൾ ഫൈനലിൽ
മനാമ. സി.ബി.എ-ബി.ഒ.സി ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ഫൈനലിലായി. കന്പൈൻഡ് സ്‌കൂൾ ടീമിനെ പത്ത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ സ്‌കൂൾ ഫൈനലിന് യോഗ്യത നേടിയത്. അദ് നാൻ ഖാൻ (38 നോട്ട് ഔട്ട്) എ ഉമേഷ് ചന്ദ്ര (24 നോട്ട് ഔട്ട്) സഖ്യം പുറത്താകാതെ നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്‌കൂളിന് പത്ത് വിക്കറ്റ് വിജയം സമ്മാനിച്ചത്. 71 റൺ എടുത്ത കന്പൈൻഡ് ടീം ഉയർത്തിയ ടോട്ടൽ ഐ എ എസ് ബി ടീം ഓപ്പൺമാരുടെ കരുത്തിൽ എളുപ്പത്തിൽ മറികടക്കുകയായിരുന്നു.
ദേശീയ കായിക ദിനത്തിൽ ബഹ്‌റൈൻ നാഷണൽ േസ്റ്റഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഐ എസ് ബി റെസ്റ്റ് ഓഫ് സ്‌കൂൾ ഇലവനെ നേരിടും

