ന്യൂഇയർ ഓഫറുമായി ദാർ അൽ ഷിഫ
മനാമ: ദാർ അൽ ഷിഫ−-ന്യൂഇയർ ഓഫർ നടനും സംവിധായകനുമായ രഞ്ജി പണിക്കർ പ്രകാശനം ചെയ്തു. പുതുവത്സരത്തിന്റെ ഭാഗമായി ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ അവതരിപ്പിച്ച ‘ഹാപ്പി ആന്റ് ഹെൽത്തി ന്യൂ ഇയർ’ ഓഫർ ആണ് രഞ്ജി പണിക്കർ പ്രകാശനം ചെയ്തത്.
വിവിധ കൊളസ്‌ട്രോൾ ടെസ്റ്റുകളടങ്ങിയ ലിപിഡ് പ്രൊഫൈൽ, പ്രമേഹത്തിന്റെ വിവിധ ടെസ്റ്റുകൾ അടങ്ങിയ ഡയബെറ്റിക് പ്രൊഫൈൽ, കിഡ്നി പ്രൊഫൈൽ കൂടാതെ വിദേശികളിലും സ്വദേശികളിലും ഒരേപോലെ കണ്ടുവരുന്ന വിറ്റാമിൻ ഡിയുടെ അഭാവം കണ്ടെത്താൻ സഹായിക്കുന്ന ടെസ്റ്റുകളും അടങ്ങിയതാണ് ഓഫർ. ഇതോടപ്പം സൗജന്യ പരിശോധനയും അടങ്ങിയിട്ടുണ്ട്. 13ഓളം ടെസ്റ്റുകളടങ്ങിയ ഈ ഓഫറിന് 15 ദിനാറാണ് ഈടാക്കുന്നത്. ഫെബ്രുവരി 5 വരെ ഓഫർ ലഭ്യമാകുമെന്ന് ദാർ അൽ ഷിഫ ജനറൽ മാനേജർ അഹമ്മദ് ഷമീർ അറിയിച്ചു.

