പട്ടംപറത്തൽ ഉത്സവം ജനവരി 26ന്
മനാമ: ബഹ്റൈനിലെ ഗുജറാത്ത് സ്വദേശികളുടെ കൂട്ടായ്മയായ ശ്രീ ഗുജറാത്തി സമാജിന്റെ ആഭിമുഖ്യത്തിൽ ജനവരി 26ന് പട്ടം പറത്തൽ ഉത്സവം സംഘടിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി നടന്നു വരുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്താറുള്ളത്. രാവിലെ 9 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പട്ടം പറത്തൽ ഉത്സവം നടക്കുക. കുട്ടികൾക്കായുള്ള നിരവധി വിനോദപരിപാടികളും ഇവിടെ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ ഫുഡ് സ്റ്റാളുകൾ, ലൈവ് മ്യൂസിക്ക്, വിവിധ മത്സരങ്ങൾ തുടങ്ങിയവയും അരങ്ങേറും. താത്പര്യമുള്ളവർ 33460789 എന്ന നന്പറിലാണ് ബന്ധപ്പെണ്ടേത്.

