പാ­സ്പോ­ർ­ട്ട് റാ­ങ്കിംഗിൽ ജി­.സി­.സി­ രാ­ജ്യങ്ങളിൽ ബഹ്‌റൈൻ നാ­ലാം സ്ഥാ­നത്ത്


മനാമ : കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഹെൻലി ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സിൽ ജി.സി.സി രാജ്യങ്ങളിൽ ബഹ്‌റൈൻ നാലാം സ്ഥാനത്ത്. രാജ്യത്തെ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയാണ് ഇത്. ആഗോള റാങ്കിംഗിൽ ബഹ്‌റൈൻ 63ാം സ്ഥാനത്താണ്. നമീബിയ, സുരിനാം എന്നീ രാജ്യങ്ങളുമായി ബഹ്‌റൈൻ സ്ഥാനം പങ്കിടുന്നു. 

ജി.സി.സി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള യു.എ.ഇ 133 രാജ്യങ്ങൾക്ക് വിസ−ഫ്രീ യാത്ര വാഗ്ദാനം ചെയ്യുന്നു. ആഗോള റാങ്കിംഗിൽ ട്രിനിഡാഡ്, ടൊബാഗോ എന്നിവയോടൊപ്പം 33ാം സ്ഥാനത്താണ് യു.എ.ഇ. ആഗോള റാങ്കിംഗിൽ കുവൈത്ത് 58ാം സ്ഥാനത്താണ്. കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ 83 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ കഴിയും. പട്ടികയിൽ ഖത്തർ 62ാം സ്ഥാനത്തും ഒമാൻ 65ാം സ്ഥാനത്തും സൗദി അറേബ്യ 67ാം സ്ഥാനത്തു
മാണ്.

ബഹ്‌റൈൻ പൗരന്മാർക്ക് 75 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. 177 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ അനുവദിക്കുന്ന ജർമ്മനിയാണ് പട്ടികയിൽ ആദ്യ സ്ഥാനത്ത്. സിംഗപ്പൂർ രണ്ടാം സ്ഥാനത്തും ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed