ഇന്ധന വി­ലവർ­ദ്ധനവ് നി­യമവി­രു­ദ്ധമല്ലെ­ന്ന് സർ­ക്കാ­ർ


മനാമ : ഇന്ധന വിലവർദ്ധനവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് സർക്കാർ. 2015ൽ സർക്കാർ ഇന്ധന വിലവർദ്ധന അവതരിപ്പിച്ചപ്പോൾ കൗൺസിലിൽ ഇത് അനുവദിച്ചിരുന്നതായി ഷൂറ− റെപ്രസെന്ററ്റീവ് കൗൺസിൽസ് അഫയേഴ്സ് മന്ത്രി ഗാനിം അൽ ബുഹൈൻ വ്യക്തമാക്കി. പ്രതിനിധി സഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നതിനാൽ, വിലവർദ്ധനയ്ക്കുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം അംഗങ്ങൾ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിരുന്നു.

ഡെപ്യൂട്ടി സ്പീക്കർ അലി അബ്ദുള്ള അൽ ആറാദി അദ്ധ്യക്ഷനായ സെഷനിലായിരുന്നു എംപിമാരായ ഇസ തുർക്കി, അബ്ദുൾ റഹ്മാൻ ബൂംജീദ്, ദായിബ് അൽ−നുഐമി, അലി അൽ മുഖ്ല, മുഹമ്മദ് അൽ−ഇമാദി എന്നിവരാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. ഇന്ധന വിലവർദ്ധനവ് ഒഴിവാക്കാൻ സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും സാധാരണ പൗരന്മാർക്ക് വിലവർദ്ധന മൂലം ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ബദൽ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മുഹമ്മദ് അൽ അമാദി എംപി പറഞ്ഞു. ഇന്ധന വില വർദ്ധിപ്പിക്കാനുള്ള ഉത്തരവ് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് നിയമ നിർമ്മാതാക്കളുമായി ചർച്ച ചെയ്യാതെയാണെന്നും ജമാൽ ദാവൂദ് എം.പി പറഞ്ഞു. 

മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്‌റൈൻറെ വരുമാന സ്രോതസ് വ്യത്യസ്തമാണെന്ന് സർക്കാർ മനസ്സിലാക്കിയിരിക്കണമെന്നും ജനങ്ങളുടെ വരുമാനത്തിൽ യാതൊരു വർദ്ധനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് അതോറിറ്റി (നോഗ) കഴിഞ്ഞദിവസം ഇന്ധന വില വർദ്ധിപ്പിച്ചു. മുംതാസ് പെട്രോൾ വില 160 ഫിൽസിൽ നിന്ന് 200 ഫിൽസായും ജായിദ് പെട്രോൾ വില 125 ഫിൽസിൽ നിന്ന് 140 ഫിൽസായുമാണ് വർദ്ധിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed