ബഹ്റൈൻ കിരീടാവകാശി ഗൾഫ് എയർ ബോർഡ് ഡയറക്ടർമാരുമായി കൂടിക്കാഴ്ച നടത്തി
മനാമ: ‘ഉപഭോക്തൃ സംതൃപ്തി എയർലൈനിന്റെ മൊത്തത്തിലുള്ള വിജയത്തെ സ്വാധീനിക്കണം’ എന്ന് പറഞ്ഞുകൊണ്ട് ബഹ്റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, പ്രകടന നിലവാരം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗൾഫ് എയറിന് പ്രോത്സാഹനം നൽകി. സ്റ്റാഫിന്റെ കഴിവുകൾ മുന്നേറുന്നതിലൂടെയും പുതിയ വ്യോമയാന സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിലൂടെയും, എയർ കണക്ടിവിറ്റി മെച്ചപ്പെടുത്താനും സാന്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും ഗൾഫ് എയറിന് സാധിച്ചു കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുദൈബിയ പാലസിൽ നടന്ന യോഗത്തിൽ ഗൾഫ് എയർ ബോർഡ് ഡയറക്ടർമാർ പങ്കെടുത്തു. വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പ് മന്ത്രിയും ഗൾഫ് എയർ ചെയർമാനുമായ സയ്യിദ് ബിൻ റഷിദ് അൽ സയാനി ചടങ്ങിന് നേതൃത്വം വഹിച്ചു. ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബോർഡ് ഡയറക്ടർമാരും, ഗൾഫ് എയറിന്റെ നിലവിലെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

