വാക്ക് വിത്ത് എ സിവിൽ സെർവെന്റ് കോഴ്സിൽ ബഹ്റൈൻ വിദ്യാർത്ഥികൾക്ക് മികച്ച വിജയം
മനാമ : ഡൽഹി ആസ്ഥാനമായ ഐ എഎസ് ഓഫീസേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ഗൈഡൻസ് സെന്റർ ബഹ്റൈനിൽ നടത്തുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മത്സര പരീക്ഷ പരിശീലന കളരിയുടെ ആദ്യ ക്വാർട്ടർ പരീക്ഷയിൽ നൂറു ശതമാനം വിജയം. ഭൂരിഭാഗം കുട്ടികൾക്കും ഔട്ട് സ്റ്റാന്റിംഗ് ഗ്രേഡ് ലഭിച്ചു. ഗ്രേഡ് ആറു മുതൽ പന്ത്രണ്ട് വരെയുള്ളവർക്കാണ് ഈ കോഴ്സ്. എട്ടു രാജ്യങ്ങളിൽ പഠന കേന്ദ്രങ്ങൾ ഉള്ള ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും മികച്ച ലേർണിംഗ് സെന്ററിനുള്ള പുരസ്ക്കാരം ബഹ്‌റൈൻ കരസ്ഥമാക്കി.
ആറാം ക്ലാസ്: − അക്ഷയ സജീവൻ (ന്യൂ ഹൊറൈസൺ സ്കൂൾ), ഐശ്വര്യ ബിജു (ഏഷ്യൻ സ്കൂൾ). ഏഴാം ക്ലാസ്: സഫ്ന മുജീബ് (ഏഷ്യൻ സ്കൂൾ)എട്ടാം ക്ലാസ്: − തേജസ്സ് ലതീഷ് (ഇന്ത്യൻ സ്കൂൾ). ഒൻപതാം ക്ലാസ്:− നവമി സജിസ് (ന്യൂ മില്ലേനിയം സ്കൂൾ). പത്താം ക്ലാസ് അക്ഷയ പ്രകാശ് (ഏഷ്യൻ സ്കൂൾ), നിതിൻ ജയദീപ് (ഇന്ത്യൻ സ്കൂൾ) പതിനൊന്നാം ക്ലാസ്: അലീസ ജോബി (അൽനൂർ ഇന്റർനാഷണൽ) എന്നിവരാണ് ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തിൽ ടോപ്പേഴ്‌സ് സ്ഥാനം കരസ്ഥമാക്കിയവർ:

