'മദുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുപോയത് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നു'; ട്രംപിന് നന്ദി പറഞ്ഞ് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മഷാദോ


ഷീബ വിജയൻ


കറാക്കസ്: വെനിസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ വഴിതുറന്നത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കണിശമായ നിലപാടുകളാണെന്ന് നോബൽ സമ്മാന ജേതാവും വെനിസ്വേലൻ പ്രതിപക്ഷ നേതാവുമായ മരിയ കൊരീന മഷാദോ. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അമേരിക്കൻ സേന പിടിച്ചുകൊണ്ടുപോയതിലൂടെ രാജ്യത്ത് 'സ്വാതന്ത്ര്യത്തിലേക്കുള്ള കവാടം തുറക്കപ്പെട്ടു' എന്ന് മഷാദോ പ്രസ്താവിച്ചു. 10 മാസത്തെ പ്രവാസ ജീവിതത്തിന് ശേഷം മാതൃരാജ്യത്ത് തിരിച്ചെത്തിയ മഷാദോ, തലസ്ഥാനമായ കറാക്കസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

രാജ്യത്ത് 2027-ൽ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ട്രംപിനൊപ്പം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്കും മഷാദോ നന്ദി രേഖപ്പെടുത്തി. ട്രംപിന്റെ ധീരമായ നടപടികളാണ് വെനിസ്വേലയിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലേക്ക് വഴിതെളിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മുൻപും ട്രംപിനെ പരസ്യമായി പ്രശംസിച്ചിട്ടുള്ള മഷാദോ, 2025ൽ തനിക്ക് ലഭിച്ച നൊബേൽ സമാധാന പുരസ്കാരം ട്രംപിന് സമർപ്പിച്ചിരുന്നു. മദൂറോ ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ അവർ, പിന്നീട് ഗ്രേ ബുൾ റെസ്‌ക്യൂ എന്ന അമേരിക്കൻ മുൻ പ്രത്യേക സേനാംഗങ്ങളുടെ സഹായത്തോടെ ബോട്ടിലാണ് രാജ്യം വിട്ടത്. അതേസമയം, യു.എസ് ഭരണകൂടവുമായും ഇസ്രായേലുമായും ചേർന്ന് മഷാദോ രാജ്യത്തിന്റെ പരമാധികാരം വിദേശ ശക്തികൾക്ക് പണയം വെക്കുകയാണെന്ന വിമർശനവും ശക്തമാണ്. നിലവിൽ മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് വെനിസ്വേലയുടെ താൽക്കാലിക ഭരണം നടത്തുന്നത്. റോഡ്രിഗസുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മഷാദോ പറഞ്ഞു. വെനിസ്വേലയുടെ കൂറ്റൻ എണ്ണശേഖരത്തിന്റെ 20 ശതമാനം അമേരിക്കയ്ക്ക് കൈമാറുന്ന പുതിയ എണ്ണക്കരാറിനെയും മഷാദോ ശക്തമായി വിമർശിച്ചു.

article-image

dfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed