കൊച്ചി സിനഗോഗ് തീവെപ്പ്; എബിൻ പോളിന്റെ അക്കൗണ്ടിലെത്തിയത് 2000 യുഎസ് ഡോളർ, ഇടപാട് ക്രിപ്റ്റോ വഴി


ഷീബ വിജയൻ


കൊച്ചി : എറണാകുളത്തെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളർ എത്തിയതായി പൊലീസിന്റെ കണ്ടെത്തൽ. നിർദേശം ലഭിക്കുന്ന സ്ഥലങ്ങളിൽ തീവെച്ച ശേഷം അതിന്റെ ചിത്രം അയച്ചുകൊടുത്താൽ എബിന് ക്രിപ്റ്റോ കറൻസി വഴി പണം ലഭിക്കും. ടെലഗ്രാമിൽ പരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് ഇതിന് പിന്നിൽ. തീയിട്ടതിന്റെ ചിത്രങ്ങൾ എബിൻപോൾ ടെലഗ്രാമിൽ പങ്കുവെച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എബിൻ പോൾ വിവിധ ടെലഗ്രാം ചാനലുകളിലും ചർച്ചാ ഗ്രൂപ്പുകളിലും സജീവമായിരുന്നു. ലഹരി ഉപയോഗിക്കുന്ന ശീലവുമുള്ള ഇയാളെ കുറേക്കാലമായി നിരീക്ഷിച്ചിരുന്ന ഒരു ടെലഗ്രാം ചാനലിന്റെ അണിയറക്കാർ ബ്രെയിൻ വാഷ് ചെയ്ത് തങ്ങളുടെ ആശയങ്ങളുടെ പാതയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. 'ബോസ്' പറഞ്ഞിട്ടാണ് താൻ ആക്രമണങ്ങൾ നടത്തിയതെന്നാണ് എബിൻ പോൾ പൊലീസിനോട് നൽകിയ മൊഴി. നേരത്തെ ഒരു യൂസ്ഡ് കാർ ഷോറൂമും അടഞ്ഞുകിടന്ന വീടും എബിൻ ആക്രമിച്ചിരുന്നു. തീയിട്ടശേഷം അതിന്റെ ചിത്രങ്ങൾ ടെലഗ്രാം ചാനലിലേക്ക് അയച്ചു നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം വലിയ ആക്രമണങ്ങൾക്കായുള്ള ട്രയൽ റൺ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എബിന്റെ മനസ്സിനെ പരുവപ്പെടുത്തി വൻതോതിലുള്ള ആക്രമണങ്ങൾക്ക് പരിശീലനം നൽകുകയായിരുന്നുവെന്നും, പിടിക്കപ്പെടാതെ സൂക്ഷിക്കണമെന്ന് ഇയാൾക്ക് കർശന നിർദേശം ലഭിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

സിനഗോഗ് ആക്രമണം തീവ്രവാദ സ്വഭാവമുള്ള കേസായി പരിഗണിച്ച് പ്രതി എബിൻ പോളിതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പരത്താനും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ശ്രമം നടന്നതായി കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു. ഇതേത്തുടർന്നാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്റ്റ് 2008ലെ വ്യവസ്ഥകൾ പ്രകാരം കേസ് എൻ.ഐ.എക്ക് കൈമാറിയത്.

article-image

്്േോ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed