സ്ത്രീ​​­​​ക​ൾ​­ക്ക് ഫു​​­​​ട്ബോ​ൾ േസ്റ്റ​​­​​ഡി​​­​​യ​ത്തി​​­​​ലേ​​­​​ക്ക് പ്രവേ­ശനം അനു­വദി­ച്ച് സൗ­ദി­


റിയാദ് : സ്ത്രീകൾക്കും ഫുട്ബോൾ േസ്റ്റഡിയത്തിലേക്ക് പ്രവേശനം അനുവദിച്ച് സൗദി. തലസ്ഥാനമായ റിയാദിൽ ഈ മാസം 12ന് അൽ അഹ്ലി− അൽ ബാറ്റിൻ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം കാണാൻ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാർത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇത് ആദ്യമായാണ് സ്ത്രീകൾക്ക് ഫുട്ബോൾ േസ്റ്റഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജിദ്ദയിലും ദമാമിലും നടക്കുന്ന മത്സരങ്ങൾക്കും സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് സൗദിയിൽ  ഏർപ്പടുത്തിയിട്ടുള്ളത്. യാത്ര ചെയ്യണമെങ്കിലും പഠിക്കണമെങ്കിലും സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്‍റെ അനുവാദം ആവശ്യമാണെന്നതാണ് നിലവിലെ നിയമം അനുശാസിക്കുന്നത്.  സൗദിയിൽ കായിക മത്സരങ്ങളിൽനിന്നും േസ്റ്റഡിയങ്ങളിൽനിന്നും സ്ത്രീകളെ വിലക്കിയിരുന്നു. എന്നാൽ അടുത്തിടെ സ്ത്രീകളോടുള്ള നിലപാടിൽ സൗദി ഭരണകൂടം അയവുവരുത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ജൂണിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനും ഭരണകൂടം അനുമതി നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed