ബാറുകളിൽ 'ഐഡി' കാട്ടണം! 23 കഴിയാത്തവർക്ക് മദ്യം കൊടുത്താൽ പൂട്ട് വീഴും; എക്സൈസ് മന്ത്രിയുടെ ക‍ർശന നിർദേശം


ഷീബ വിജയൻ


തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ഇരുപത്തിമൂന്ന് വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി പാലിക്കണമെന്നും എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമായിരിക്കും ഇതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മദ്യം ഉപയോഗിക്കുന്നതിന് കേരളത്തില്‍ അംഗീകരിക്കപ്പെട്ട കുറഞ്ഞപ്രായം 23 വയസാണ്. നെടുമ്പാശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുന്‍പാണ് കേസെടുക്കാന്‍ താന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കിയത്.

കുട്ടികൾക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്യുകയും ശക്തമായ ശിക്ഷ നൽകുകയും ചെയ്തു. ഇനി ഇക്കാര്യത്തില്‍ യാതൊരു വിട്ടവീഴ്ചയുമുണ്ടാകില്ല. കേരളത്തില്‍ എവിടെയെങ്കിലും നിയമപ്രകാരമുള്ള പ്രായപരിധിയില്‍ താഴെയുള്ളവര്‍ക്ക് മദ്യം കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതുകൊണ്ട് കേരളത്തിലെ ബാറുകള്‍ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മദ്യം കഴിക്കാനുള്ള അവകാശം നിയമപ്രകാരം 23 വയസ് കഴിഞ്ഞവർക്കാണ്. അതില്‍ താഴെയുള്ളവരെ കൃത്യമായി പരിശോധിക്കേണ്ട ഉത്തരവാദിത്തം ബാറുകള്‍ക്കുണ്ട്. കേരളത്തില്‍ നിരവധി നിരുത്തരവാദപരമായ വാഹനാപകടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മദ്യം കൊടുക്കുകയും, ആ മദ്യം കഴിച്ച് അവര്‍ അപകടം ഉണ്ടാക്കുകയും ചെയ്യുമ്പോൾ നിരവധി കുടുംബങ്ങളാണ് അനാഥമാകുന്നത്. അതിന് അവസരം ഉണ്ടാക്കിയാല്‍ ബാറുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. നിയമം പാലിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കാണ്. പ്രായത്തിൽ എന്തെങ്കിലും സംശയം തോന്നിയാൽ ബാർ അധികൃതർ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷം മാത്രമേ മദ്യം നല്‍കാവൂ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 

article-image

ോോെ

You might also like

  • Lulu Exchange
  • Straight Forward

Most Viewed