'ഉപരോധം നീക്കിയാൽ ഹുർമുസ് ഇപ്പോൾ തുറക്കാം!'; ഗൾഫ് മേഖലയിൽ പോര് തണുപ്പിക്കാൻ സമഗ്ര സമാധാന ഫോർമുലയുമായി അറബ് രാജ്യങ്ങൾ


ഷീബ വിജയൻ


തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ സമഗ്ര സമാധാന കരാറിനായുള്ള നയതന്ത്ര നീക്കങ്ങളുമായി ഗൾഫ് രാജ്യങ്ങൾ രംഗത്ത്. ഇറാന്റെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായി നീക്കുക, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, യെമനിലെ ഹൂതി സേനയുടെ സാന്നിധ്യം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമായും ചർച്ചകളുടെ കേന്ദ്രബിന്ദു.

സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് നാല് ദിവസത്തിനകം ഹുർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധങ്ങൾ നീക്കി ഏഴ് ദിവസത്തിനകം കടലിടുക്ക് തുറക്കാമെന്ന മുൻനിലപാടിലാണ് ഇറാൻ ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഖിരിയാണ് ഈ സുപ്രധാന കാര്യം വ്യക്തമാക്കിയത്. എന്നാൽ ഉപരോധങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ഉറപ്പുള്ള വ്യക്തമായ വ്യവസ്ഥകൾ വേണമെന്ന നിലപാടിലാണ് ഇറാൻ. സമാധാന ചർച്ചകളിലെ പുരോഗതി അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും, ഇറാനിൽനിന്ന് കൂടുതൽ വിട്ടവീഴ്ചകൾ ഉണ്ടാകണമെന്നാണ് വാഷിംഗ്ടണിന്റെ ആവശ്യം. ഐക്യരാഷ്ട്രസഭയുടെ ആണവ പരിശോധനാ ഉദ്യോഗസ്ഥർക്ക് ഇറാഖിലേക്കും ഇറാനിലേക്കും വീണ്ടും പ്രവേശനം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കർശന ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവെച്ചേക്കുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ വിലയിരുത്തൽ.

ന്യൂയോർക്കിൽ വെച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിിലിബാൻഡ് ആണവ പരിശോധനകൾ പുനരാരംഭിക്കാൻ ഇറാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആണവ പദ്ധതിയെക്കുറിച്ച് തത്ത്വത്തിലുള്ള ചർച്ചകൾക്ക് മാത്രമേ തങ്ങളുള്ളൂവെന്നാണ് ഇറാന്റെ നിലപാട്.

ഇതിനിടയിൽ പുതിയ നയതന്ത്ര നീക്കങ്ങൾ അമേരിക്കയും സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റസാഈയുമായി കൂടിക്കാഴ്ചയ്ക്കായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തന്റെ അനുമതിയോടെയാണ് വാൻസ് ചില നയതന്ത്ര നീക്കങ്ങൾ നടത്തുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു.

 

article-image

ോ്ൈേ്്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed