'കുട്ടികളെ ഒഴിവാക്കിയാൽ കൂടെക്കൂട്ടാം'; കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിന് പിന്നിൽ അമ്മയും കാമുകനും തമ്മിലെ വാട്‌സ്ആപ്പ് ചാറ്റ്!


ഷീബ വിജയൻ


പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്വന്തം കുഞ്ഞുങ്ങളെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ അന്വേഷണം രണ്ടാംപ്രതിയായ മാർട്ടിനിലേക്ക് എത്തിച്ചേരാൻ നിർണായകമായത് വാട്‌സ്ആപ്പ് സന്ദേശങ്ങൾ. സ്വന്തം മക്കളെ ഒഴിവാക്കി വന്നാൽ നിവേദ്യയെ ജീവിതത്തിൽ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പ് നൽകിയതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് ലഭിച്ചു. നിവേദ്യയും മാർട്ടിനും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിലായിരുന്നു. കുഞ്ഞുങ്ങളുടെ മരണം പൂർണമായും ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടിൽ നിന്നും ഒളിച്ചുകടന്നത്. തുടർന്ന്, മക്കളെ കാണാനില്ലെന്ന് വരുത്തിത്തീർക്കാൻ നിവേദ്യ തന്നെ അയൽവീടുകളിൽ തിരച്ചിൽ നടത്തുന്നതായി അഭിനയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടന്ന സമയത്ത് മാർട്ടിൻ വീട്ടിനുള്ളിൽ തന്നെ ഉണ്ടായിരുന്നുവെന്നും, പുറത്തുനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു ഇയാളുടെ ചുമതലയെന്നും അന്വേഷണസംഘം കണ്ടെത്തി.

കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനകത്തെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന സിമന്റ് വാട്ടർ ടാങ്കിനുള്ളിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ അഞ്ച് വയസുള്ള കുട്ടിക്കെങ്കിലും സ്വയം രക്ഷപ്പെടാൻ കഴിയുന്നത്ര ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതിൽ സംശയം തോന്നിയ പൊലീസ് നിവേദ്യയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മോഡലിങ് രംഗത്തേക്ക് പോകുന്നതിന് കുട്ടികൾ തടസമായതും ഭർത്താവിന്റെ മദ്യപാനവും മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് അമ്മ പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

article-image

efsdfdsdffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed