'മരിച്ച ആറുപേരും റെംഡെസിവിർ കഴിച്ചിട്ടേയില്ല!'; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ. മുരളീധരന്റെ വാദങ്ങളെ തള്ളി ഡോ. അനൂപ് കുമാർ
ഷീബ വിജയൻ
കോഴിക്കോട് : നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ എ.എസ്. നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് ഡോ. അനൂപ് കുമാർ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരണപ്പെടുകയും ഏഴു പേർ രോഗമുക്തി നേടുകയും ചെയ്തു. എന്നാൽ മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് എടുത്തിട്ടില്ലെന്ന് ഡോക്ടർ അനൂപ് കുമാർ ചൂണ്ടിക്കാണിച്ചു. 2018 നും 2019 നും ശേഷം കേരളത്തിൽ നിപ ബാധിച്ചപ്പോൾ റെംഡെസിവിർ മരുന്നാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഇതിനൊപ്പം മോണോക്ലോണൽ ആന്റിബോഡിയും ചികിത്സയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇതെത്രത്തോളം ഫലപ്രദമാണെന്നതിന് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. എബോളയ്ക്ക് ഉപയോഗിച്ചതുപോലെ ഇതിലും ഫലപ്രദമാകുമെന്ന വിശ്വാസത്തിലാണ് ഈ മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളതെന്നും ഡോ. അനൂപ് കുമാർ കൂട്ടിച്ചേർത്തു.
ാൈി്ിേ്ിേ

