തീരദേശ സുരക്ഷ ശക്തമാക്കാൻ കുവൈത്തും ബഹ്‌റൈനും; ഇരുരാജ്യങ്ങളുടെയും കോസ്റ്റ് ഗാർഡ് തലവന്മാർ കൂടിക്കാഴ്ച നടത്തി


ശാരിക

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് കമാൻഡർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അൽ റുവൈയുമായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ തീരദേശ സുരക്ഷാ രംഗത്ത് സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും, സാങ്കേതികവും പ്രവർത്തനപരവുമായ വൈദഗ്ധ്യം പങ്കിടുന്നതിനുമുള്ള സാധ്യതകളും വഴികളും ഇരുവരും വിശദമായി ചർച്ച ചെയ്തു.

നിരീക്ഷണ സംവിധാനങ്ങൾ, റഡാർ ബന്ധിപ്പിക്കൽ, സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയിൽ ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന വിഷയവും ചർച്ചയുടെ പ്രധാന അജണ്ടയായിരുന്നു. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ശേഷി വർധിപ്പിക്കാനും സജ്ജീകരണ നിലവാരം ഉയർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കുവൈത്തും ബഹ്‌റൈനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെയും, ഇരുരാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള സൗഹൃദത്തെയും യോഗത്തിൽ അനുസ്മരിച്ചു. മേഖലയിലെ സുരക്ഷാ സഹകരണവും ഏകോപനവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്പര്യങ്ങൾ ഇരുനേതാക്കളും പങ്കുവെച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന നിർണായകമായ കൂടിക്കാഴ്ചയിൽ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് മുബാറക് അലി യൂസഫ് അസ്സബാഹും പങ്കെടുത്തു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed