പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിലും വിസ്മയം: ബഹ്റൈൻ നവകേരള
പ്രദീപ് പുറവങ്കര
മനാമ: പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തി നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടിയത് പ്രവാസികളോടുള്ള കടുത്ത അനീതിയാണെന്ന് ബഹ്റൈൻ നവകേരള കുറ്റപ്പെടുത്തി. വിദേശങ്ങളിലെ ഉയർന്ന ജീവിതച്ചെലവുകളും കുടുംബപരമായ സാമ്പത്തിക ബാധ്യതകളും താങ്ങി ജീവിക്കുന്ന പ്രവാസികൾക്ക് ഈ നിരക്കുവർധന താങ്ങാനാവാത്ത വലിയൊരു പ്രഹരമാണ് സമ്മാനിക്കുന്നത്.
ആരോഗ്യപരിരക്ഷ സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരു സാമ്പത്തിക ഭാരമായി മാറരുതെന്ന് സംഘടന വ്യക്തമാക്കി. പ്രവാസികളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി പ്രീമിയം വർധനവ് അടിയന്തരമായി പിൻവലിക്കണമെന്നും, എല്ലാവർക്കും എളുപ്പത്തിൽ താങ്ങാൻ കഴിയുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും ബഹ്റൈൻ നവകേരള വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
്േി്ി

