തബ്സീറ പ്രാക്ടിക്കൽ ക്യാന്പിന്റെ പ്രഖ്യാപന യോഗം സംഘടിപ്പിച്ചു
മനാമ : സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയും ജിദാലി ദാറുൽ ഖുർആൻ മദ്രസ പിടിഎ കമ്മറ്റിയും സംയുക്തമായി നടത്തുന്ന തബ്സീറ പ്രാക്ടിക്കൽ ക്യാന്പിന്റെ പ്രഖ്യാപന യോഗം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് മുസ്തഫ ചേന്ദമംഗല്ലൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുഹമ്മദ് ഫൈസി വെള്ളേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മൻസൂർ ബാഖവി കരുളായി മുഖ്യ പ്രഭാഷണം നടത്തി. ഹാഷിം കോക്കല്ലൂർ ആശംസ പ്രസംഗം നടത്തി.

