ഓഹരി വിപണിയിൽ ചരിത്ര മുന്നേറ്റവുമായി ജിയോ പ്ലാറ്റ്‌ഫോംസ്; ലിസ്റ്റിങ്ങിൽ തകർപ്പൻ കുതിപ്പോടെ രണ്ടാമത്തെ വലിയ കമ്പനിയായി


ഷീബ വിജയൻ


മുംബൈ: ഓഹരി വിപണി വൻ ആകാംക്ഷയോടെ കാത്തിരുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഓഹരികൾ മികച്ച നേട്ടത്തോടെ ലിസ്റ്റ് ചെയ്തു. 21.36 ശതമാനം ഉയർന്ന് പ്രീമിയത്തിൽ വിപണിയിലെത്തിയതോടെ വിപണി മൂല്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയെന്ന വൻ നേട്ടത്തിലേക്ക് ജിയോ പ്ലാറ്റ്‌ഫോംസ് കുതിച്ചെത്തി.

നിലവിൽ 12.5 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആകെ വിപണി മൂല്യം. അതേസമയം ഒന്നാം സ്ഥാനത്ത് ജിയോയുടെ മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് തുടരുന്നത്. ഓഹരി ഒന്നിന് 1119 രൂപയായിരുന്നു കമ്പനി നിശ്ചയിച്ചിരുന്ന ഇഷ്യു പ്രൈസ്. എന്നാൽ ലിസ്റ്റിങ് ദിനത്തിൽ 1358 രൂപയ്ക്കാണ് ജിയോ ഓഹരികൾ വ്യാപാരം ആരംഭിച്ചത്. അതായത് ഇഷ്യു പ്രൈസിനേക്കാൾ 239 രൂപയുടെ മികച്ച വർധനവാണ് ആദ്യ ദിനം തന്നെ രേഖപ്പെടുത്തിയത്. ഇതനുസരിച്ച് റീട്ടെയിൽ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ ലോട്ട് ആയ 12 ഓഹരികൾ ലഭിച്ച ഒരു നിക്ഷേപകന് 2868 രൂപയുടെ ആദായം ലഭിച്ചപ്പോൾ, ഓഹരിയുടമ വിഭാഗത്തിൽ കുറഞ്ഞ ലോട്ട് ആയ 23 ഓഹരികൾ ലഭിച്ച നിക്ഷേപകന് 5497 രൂപയുടെ ലാഭമാണ് സ്വന്തമാക്കാനായത്.

ലിസ്റ്റിങ് നേട്ടത്തിന്റെ വ്യക്തമായ സൂചന നൽകിയിരുന്ന ഗ്രേ മാർക്കറ്റിൽ (അനൗദ്യോഗിക വിപണി) തുടക്കം മുതൽ തന്നെ ഓഹരിക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെട്ടത്. ഗ്രേ മാർക്കറ്റിൽ 250 രൂപ വരെ പ്രീമിയം രേഖപ്പെടുത്തിയിരുന്നു.

article-image

sddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed