സോഷ്യൽ മീഡിയ വർക്ഷോപ്പ് 'ദൃഷ്ടി 2018' നടത്തി
മനാമ : ഐവൈസിസി ബഹ്റൈൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സോഷ്യൽ മീഡിയ വർക്ഷോപ്പ് ദൃഷ്ടി 2018 ശ്രദ്ധേയമായി. ഐവൈസിസി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എഐസിസി സെക്രട്ടറി മധു യാക്ഷി ഉദ്ഘാടനം ചെയ്തു.
2019ലെ ലോക്സഭാ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിക്കുവാൻ പ്രവാസികളായ കോൺഗ്രസ്സ് പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഐസിസിഐടി സെൽ കോർഡിനേറ്ററും പ്രമുഖ സിനിമാതാരവുമായ ദിവ്യ സ്പന്ദന (രമ്യ) വർക്ഷോപ്പിനു നേതൃത്വം നൽകി.
സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി മോഡി അനുകൂലികൾ അസത്യ പ്രചാരണം നടത്തുകയാണെന്നും ചരിത്രങ്ങളെ വളച്ചൊടിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇതിനെതിരെ റ്റ്വിറ്റർ പോലുളള സംവിധാനങ്ങൾ കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കണമെന്നും അവർപറഞ്ഞു. കർണാടക ഫോറസ്റ്റ് ഇൻഡസ്റ്റ്രീസ് ബോർഡ് ചെയർമാൻ എസ്ഇ സുധീന്ദ്ര, ഐവൈസിസി സെക്രട്ടറി ഫാസിൽ വട്ടോളി, ഹരി ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

