കെസിഇസി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു
മനാമ : ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെസിഇസി) നേത്യത്വത്തിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ വെച്ച് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു.
പ്രസിഡണ്ട് റവ. ജോർജ്ജ് യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ അഥിതിയായി ക്രിസ്തുമസ് സന്ദേശം നൽകി.
തുടർന്ന് കെസിഇസിയിൽ അംഗങ്ങൾ ആയ ദേവാലയങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ക്രിസ്തുമസ് ട്രീ മത്സരവും ക്രിസ്തുമസ് ഘോഷയാത്രാ മത്സരവും സംഘടിപ്പിച്ചു. കെസിഇസിയുടെ പിആർഒ ആയി സേവനം അനുഷ്ടിക്കുന്ന ഡിജു ജോൺ മാവേലിക്കരയ്ക്കും ഉപഹാരം നൽകി ആദരിച്ചു.
സെക്രട്ടറി മൈക്കിൾ ടിഎം മാർത്തോമ്മ സഭയുടെ വികാരി ജനറൽ വെരി റവ. ജോർജ്ജ് സഖറിയ, കെസിഇസിയുടെ മുൻ പ്രസിഡണ്ടും ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വികാരിയും ആയ റവ. ഫാദർ ടിനോ തോമസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

