‘വിശ്വമാനവീകതയുടെ പ്രവാചകൻ’ ക്യാന്പയിൻ സമാപിച്ചു
മനാമ : ഡിസ്കവർ ഇസ്ലാം സെസൈറ്റി മലയാളം വിംഗ് കഴിഞ്ഞ ഒരു മാസക്കാലം നീണ്ടുനിന്ന ‘വിശ്വമാനവീകതയുടെ പ്രവാചകൻ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ക്യാന്പയിൻ സമാപിച്ചു. അദ്ലിയയിലെ സ്വകാര്യ റെസ്റ്റോറൻ്റിൽ വെച്ച് നടന്ന പരിപാടി ഡിസ്കവർ ഇസ്ലാം സൊസൈറ്റി ഡയറക്ടർ ഷെയ്ക് അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
മതങ്ങളെ കുറിച്ചുള്ള അറിവ് മനുഷ്യന് അത്യന്താപേഷിതവും അവൻ്റെ സംസ്കാരം ചിട്ടപ്പെടുത്തുന്നതിനും വേണ്ട അടിസ്ഥാന ശിലയാണ്. എന്നാൽ ഇന്ന് കൃത്യമായ അറിവില്ലാത്തവർ മനുഷ്യരെ പരസ്പരം അകറ്റുവാനും, വിദ്വേഷത്തിനുള്ള ഒരു മാർഗ്ഗമാക്കിയിരിക്കുന്നത് സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുവാൻ കാരണമായെന്ന് ഡിസ്കവർ ഇസ്ലാം സെസൈറ്റി സീനിയർ ട്രൈനി അബ്ദുൾ ഗഫൂർ അഭിപ്രായപ്പെട്ടു.
യു.കെ മേനോൻ, ഫാദർ ടിനി, ഫാദർ ജോർജ്ജ് യോഹന്നാൻ, ഡിസ്കവർ ഇസ്ലാം മലയാളം വിംഗ് കോർഡിനേറ്റർ ആഷിഫ് അർഷാദ് തുടങ്ങി വ്യത്യസ്ത മത സാംസ്കാരിക രംഗത്തുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

