ബഹ്‌റൈനും ഇന്ത്യയും, തമ്മിലുള്ള സ്നേഹോഷ്മള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മന്ത്രി
മനാമ : ഗ്ലോബൽ ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യൻ ഒർജിൻ’ (ഗോപിയോ)യുടെ നേതൃത്വത്തിൽ നടന്ന ബഹ്റൈൻ കൺവൻഷൻ −പ്രവാസി സംഗമത്തിനോടനുബന്ധിച്ച് ബനാ ഗ്യാസ് കന്പനി സിഇഒ ഡോ. ഷെയ്ക്ക് മുഹമ്മദ് അൽ ഖലീഫ രചിച്ച അഡ്വാൻസിങ് ദി റോൾ ഓഫ് എക്സികുട്ടീവ് മാനേജ്‍മെന്റ് എന്ന കൃതിയുടെ പ്രകാശനം മന്ത്രി ഡോ. അബ്ദുൽ ഹുസ്സൈൻ മിർസ നിർവ്വഹിച്ചു. ചടങ്ങിൽ ഇന്ത്യൻ പാർലമെന്റ് അംഗം ശശി തരൂർ പുസ്തകം ഏറ്റു വാങ്ങി.
തുടർന്ന് നടന്ന ചടങ്ങിൽ ബഹ്‌റൈനും ഇന്ത്യയും, തമ്മിലുള്ള സ്നേഹോഷ്മള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ബഹ്‌റൈൻ വൈദ്യുതി ജല വകുപ്പ് മന്ത്രി ഡോ അബ്ദുൾ ഹുസൈൻ മിർസ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരെ ബഹ്‌റൈൻ ജനത ബഹുമാനത്തോടെ കാണുന്നവരാണ്. പ്രവാസികളായി നിന്ന് തങ്ങളുടെ ഊർജവും, പ്രൊഫഷണൽ പ്രതിഭയുംസമർപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ മുതിർന്നമാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഗോപിയോ പ്രസിഡണ്ട് സണ്ണി കുളത്താക്കൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

