ബ്രില്യൻസ് കോച്ചിംഗ് സെന്റർ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു


മനാമ : എൻട്രൻസ് കോച്ചിംഗ് രംഗത്ത് മികച്ച വിജയം കാഴ്ചവെച്ച ബ്രില്യൻസ് ട്യൂട്ടോറിയലിന്റെ ബഹ്റൈനിലെ ആദ്യ കോച്ചിംഗ് സെന്റർ അദ്്ലിയയിലെ സ്വകാര്യ ഹോട്ടലിൽ നടനും സംവിധായകനുമായ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു.

മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ ബ്രില്യന്റ്സിന്റെ മികച്ച കോച്ചിംഗ് സംവിധാനത്തിലൂടെ സാധിക്കുമെന്നും, അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ബ്രില്യന്റ്സ് സ്‌കോളർഷിപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു. തുടർന്ന് നീറ്റ്, ജെ.ഇ.ഇ എന്നീ കോഴ്‌സുകളെ കുറിച്ച് ബ്രില്യൻസിന്റെ സമർത്ഥരായ അംഗങ്ങൾ നടത്തിയ അവതരണം മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ വിജ്ഞാനപ്രദമായി. റെഗുലർ, സി.ബി.എസ്.ഇ പ്രോഗ്രാമുകൾക്കും എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാമുകൾക്കും പുറമെ ഓവർസീസ് എഡ്യൂക്കേഷൻ പ്രോഗ്രാമും, ഐ.ഇ.എൽ.ടി.എസ് കോച്ചിംഗും, മോട്ടിവേഷണൽ സെഷനും, മെഡിക്കൽ പ്രവേശനത്തെ ഉദ്ദേശിച്ചുള്ള ‘മെഡ് ഷുവർ’ പാക്കേജും ഉടൻ തന്നെ ആരംഭിക്കുമെന്ന് സെന്റർ കോർഡിനേറ്റർ സജി കെ.കെ പറഞ്ഞു. 

മനാമയിലെ ലുലു മാളിന് എതിർവശത്തുള്ള ഷെയ്ഖ് റാഷിദ് ബിൽഡിങ്ങിലാണ് ബ്രില്യൻസ് പ്രവർത്തിക്കുന്നത്. ഓൺലൈൻ ക്ലാസ്, മികച്ച അധ്യാപകരുടെ കീഴിലുള്ള പരിശീലനം, എന്നീ സൗകര്യങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് രംഗത്ത് കഴിഞ്ഞ നാൽപ്പത് വർഷത്തെ പാരന്പര്യമുള്ള കോച്ചിംഗ് സ്ഥാപനമാണ് ബ്രില്യൻസ് ട്യൂട്ടോറിയൽ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed