ബഹ്റൈനിൽ ഫാമിലി വിസയ്ക്ക് പുതിയ നിബന്ധനകൾ


മനാമ : രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് അവരുടെ കുടുംബത്തെ ഇവിടെ കൊണ്ടുവരണമെങ്കില് നൽകുന്ന ഫാമിലി വിസയ്ക്ക് പുതിയ നിബന്ധനകൾ നിലവിൽ വന്നു. ഇത് പ്രകാരം ഇനി മുതല്‍ വിദേശ തൊഴിലാളിയുടെ പ്രതിമാസ വരുമാനം 400 ദിനാർ ആണെങ്കില്‍ മാത്രമേ ഫാമിലി വിസ അനുവദിക്കുകയുള്ളൂ. അഭ്യന്തര മന്ത്രി ലെഫ്റ്നന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. നിലവില്‍ ഫാമിലി വിസയുള്ളവര്‍ക്ക് ഈ നിബന്ധന ബാധകമാകില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed