എംബസ്സിയുടെ സഹായം ലഭിച്ചു : രാജേഷ് നാട്ടിലേക്ക് തിരിച്ചു


മനാമ : അച്ഛന്റെ മരണ വാർത്ത അറിഞ്ഞു ഒരു മാസത്തിലേറെയായിട്ടും നാട്ടിലേക്ക് പോകാനാകാതെ വിഷമിച്ചിരുന്ന ആലപ്പുഴ ഹരിപാട് സ്വദേശിയായ രാജേഷ് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരിച്ചു. 2016 ഒക്ടോബർ 5 ന് ബഹ്റൈനില്‍ എത്തിയ രാജേഷ് റിഫയിലെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. 2017 നവംബര് 24 തിയതി തന്റെ അച്ഛന്റെ മരണവാർത്ത അറിഞ്ഞ രാജേഷ് നാട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്രെ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും സ്പോൺസർ നൽകാത്തതിനെ തുടർന്ന് അദ്ദേഹത്തിന് അതിന് സാധിച്ചില്ല.

രാജേഷിന്റെ വരവ് കാത്ത് രണ്ടു ദിവസം അച്ഛന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചെങ്കിലും, പിന്നീട് വരാൻ കഴിയാത്തതുമൂലം മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാജേഷിന്റെ അവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ അറിയുകയും ഫോര്‍ പി എം അടക്കമുള്ള പത്രങ്ങളില്‍ ഈ വാര്‍ത്തവരുകയും ചെയ്തു. ഇതിന് ശേഷം ഇന്ത്യന്‍ എംബസിയുടെയും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അംബാസിഡർ അലോക് കുമാർ സിന്‍ഹയുടെയും, സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശിന്റെയും ഇടപെടലുകൾ ഉണ്ടാവുകയായിരുന്നു. ഇന്ന് വൈകീട്ട് 3.10 ന്റെ എയർ ഇന്ത്യ എക്സ്പ്രസ്സിന് നാട്ടിലേയ്ക്ക് തിരിച്ച രാജേഷിന് മുഴുവൻ ശന്പളവും, ഫ്ലൈറ്റ് ടിക്കറ്റും നൽകിയാണ് സ്പോണ്‍സര്‍ യാത്രാനുമതി നല്‍കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed